ചെന്നൈ: തമിഴ് നടന് വിജയിയുടെ വീടിന് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ ചെന്നൈ സ്വദേശിയായ യുവാവ് അറസ്റ്റില്‍. അരുണ്‍ എന്ന മണികണ്ഠനാണ് പിടിയിലായത്. തനിക്ക് ബിഗിലിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് വീടിന് ബോംബ് ഭീഷണി മുഴക്കിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തമിഴ്നാട് പോലീസ് കണ്ട്രോള് റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് താരത്തിന്റെ വീട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വിജയിയുടെ അച്ഛനും അമ്മയും താമസിക്കുന്ന സാലിഗ്രാമത്തിലുള്ള വീട്ടിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടന്‍ തന്നെ പൊട്ടുമെന്നായിരുന്നു അരുണിന്റെ മൊഴി.
ഭീഷണി എത്തിയ ഉടനെ തന്നെ വിജയിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയില്‍ ബോംബില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സൈബര്‍ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടാണ് അരുണിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post