ചെന്നൈ: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ വൃക്കരോഗ ബാധിതനായിരുന്ന അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.
നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായിരുന്ന അദ്ദേഹം എഐടിയുസി ജനറല്‍ സെക്രട്ടറിയായിരുന്നു. 1985ല്‍ രാജ്യസഭാംഗവും 2004, 2009ല്‍ ലോക്‌സഭാംഗവുമായിരുന്നു. 2ജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ച ജോയിന്റ് പാര്‍ലമെന്ററി അംഗം കൂടിയായിരുന്നു അദ്ദേഹം.
Discussion about this post