ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് അപകടകരമായ വിധത്തില്‍ വര്‍ധിച്ചു. ദീപാവലി ആഘോഷത്തിന് ശേഷമാണ് വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചിരിക്കുന്നത്. ഇതിനു പുറമെ വിലക്ക് മറികടന്ന് കര്‍ഷകര്‍ പാടങ്ങളില്‍ തീയിട്ടതും വായു മലിനീകരണ തോത് വര്‍ധിക്കാന്‍ കാരണമായി.
ദീപാവലി ആഘോഷത്തിന് ശേഷം ഡന്‍ഹിയില്‍ മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. വായു മലിനീകരണത്തിന്റെ തോത് നാനൂറ് കടന്നാല്‍ അപകടകരമാണ് എന്നാണ് കണക്ക്. രണ്ട് ദിവസങ്ങളിലായി മുന്നൂറ്റിയന്‍പതിനും നാനൂറിനുമിടയിലാണ് ഡല്‍ഹിയിലെ വായൂമലിനീകരണ തോത്. അനന്ദ് വിഹില്‍ രേഖപ്പെടുത്തിയത് 423.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചതാണ് വായു മലിനീകരണം ഇത്ര ഇരട്ടിയായത്. ഇതിനു പുറമെ ഹരിയാനയിലെയും പഞ്ചാബിലെയും പാടങ്ങളില്‍ തീയിടുന്നത് കൂടിയെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചത്തെ കണക്ക് പ്രകാരം 2577 സ്ഥലങ്ങളിലെ പാടങ്ങളിലാണ് കര്‍ഷകര്‍ തീയിട്ടത്.
Discussion about this post