വെടിയുതിര്‍ത്ത് ‘ഷോലെ’യിലെ ഡയലോഗ് പറഞ്ഞ് ദീപാവലി ആഘോഷം: വ്യവസായിക്കും ഭാര്യയ്ക്കുമെതിരെ അന്വേഷണം

വരാണസി: വെടിയുതിര്‍ത്ത് ദീപാവലി ആഘോഷിച്ച ഉത്തര്‍പ്രദേശിലെ ദമ്പതികള്‍ക്കെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള ഇസത് നഗറില്‍ വച്ചാണ് സംഭവം നടന്നത്.

തങ്ങളുടെ മക്കള്‍ ഒപ്പം നില്‍ക്കുമ്പോഴാണ് ദീപാവലി ആഘോഷത്തിന് കൊഴുപ്പ് കൂട്ടാനായി ബിസിനസുകാരനായ അജയ് മെഹ്തയും ഭാര്യയും ആകാശത്തേക്ക് വെടിവച്ച് ദീപാവലി ആഘോഷിച്ചത്. ഒപ്പം ബോളിവുഡ് സിനിമ ‘ഷോലെ’യിലെ പ്രശസ്തമായ ‘തേര ക്യ ഹോഗ കാലിയ’ എന്ന ഡയലോഗും ഉറക്കെ പറയുന്നുമുണ്ട്.

പരിഭ്രാന്തരായ സമീപവാസികള്‍ ഉടന്‍ തന്നെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ താനും ഭാര്യയും കളിത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് അജയ് മെഹ്ത പറയുന്നത്.

ഇത് സംബന്ധിച്ച് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചത് യാഥാര്‍ത്ഥ പിസ്റ്റളാണെന്ന് കണ്ടെത്തിയാല്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് കേസ് എടുത്തേക്കും.

തോക്കിനുള്ള ലൈസന്‍സും റദ്ദാക്കും. എന്നാല്‍ അജയ് മെഹ്തയുടെ പേരില്‍ ഇസത് നഗറിലും കന്റോണ്‍മെന്റ് സ്റ്റേഷനിലും വെടിക്കോപ്പുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സമീപത്തെ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെകെ വര്‍മ പറയുന്നത്. മുന്‍പ് ആഘോഷവേളകളില്‍ വെടിക്കോപ്പുകളും ഉപയോഗിച്ചത് കാരണം ഉത്തര്‍പ്രദേശില്‍ ചിലര്‍ മരണപ്പെട്ടിരുന്നു. ഇത് കാരണം, സംസ്ഥാന സര്‍ക്കാര്‍ ഈ ഏര്‍പ്പാട് നിരോധിച്ചിരുന്നു.

Exit mobile version