മുംബൈ: ശിവസേനയുമായുള്ള തര്‍ക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ സേന എംഎല്‍എമാരെ കൂട്ടത്തോടെ റാഞ്ചാനൊരുങ്ങി ബിജെപി. മുഖ്യമന്ത്രി പദം രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന നിലപാടില്‍ ശിവസേന ഉറച്ചു നില്‍ക്കുന്നതോടെ ശിവസേന എംഎല്‍എമാരെ ബിജെപി വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശിവസേനയുടെ 45 എംഎല്‍മാരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയതായി ബിജെപി എംപി സഞ്ജയ് ഖാഗ്ഡെ പറഞ്ഞു. അവര്‍ തങ്ങളെ വിളിച്ച് സര്‍ക്കാറില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയാണെന്നും ബിജെപി സര്‍ക്കാറിന്റെ ഭാഗമാവാന്‍ അവര്‍ എന്തു ചെയ്യാനും തയ്യാറാണെന്നും ബിജെപി എംപി വ്യക്തമാക്കി.
ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് സഞ്ജയ് ഖാഗ്ഡെ ഇക്കാര്യം പറഞ്ഞത്. അതിനിടെ മഹാഷ്ട്രയില്‍ നാളെയോ മറ്റന്നാളോ ദേവേന്ദ്രഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.
Rajya Sabha member Sanjay Kakade made a sensational claim that 45 Shiv Sena legislators want to be part of BJP-led government. https://t.co/91yYcOYgNr
— Deccan Herald (@DeccanHerald) October 30, 2019