മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഫഡ്‌നാവിസിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്.
ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബുധനാഴ്ച സൗത്ത് മുംബൈയിലെ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി എംഎല്‍എമാരായി വിജയിച്ച 105 പേരും പങ്കെടുത്തിരുന്നു.
ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും വേണ്ടെന്നാണ് പാര്‍ട്ടിയിലെ തീരുമാനം. എന്നാല്‍
അടുത്ത അഞ്ചുവര്‍ഷക്കാലം ബിജെപി തന്നെ സര്‍ക്കാരിന് നേതൃത്വം നല്‍കുമെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.