നാഗ്പൂര്‍: വീടുകളില്‍ മോഷണം നടത്തിയ കമിതാക്കള്‍ പോലീസ് പിടിയില്‍. ഹാസിപാട് സ്വദേശിയും എംബിഎ വിദ്യാര്‍ഥിയുമായ ശൈലേഷ് വസന്ത ദുംബ്രേ (29), എംബിഎ വിദ്യാര്‍ഥിനി ഗൗരി ഗോമദേ (21) എന്നവരാണ് അറസ്റ്റിലായത്. ആഢംബര ജീവിതം നയിക്കാന്‍ വേണ്ടിയാണ് മോഷണം സ്ഥിരമാക്കിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ പോലീസ് ചൊവാഴ്ചയാണ് പ്രതികളെ പിടികൂടിയത്. യൂട്യൂബില്‍ നോക്കിയാണ് ഇവര്‍ മോഷണ രീതി പഠിച്ചത്. വീടുകള്‍ കുത്തിത്തുറന്നാണ് ഇവര്‍ സ്ഥിരമായി മോഷണം നടത്താര്‍. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് വാതിലുകള്‍ തുറക്കുന്ന രീതിയും യൂട്യൂബ് നോക്കി ഇരുവരും വശമാക്കിയിട്ടുണ്ട്.
മാസത്തില്‍ മൂന്ന് വീടെങ്കിലും ഇരുവരും ചേര്‍ന്ന് കൊള്ളയടിക്കാറുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ മങ്കപൂരിലെ ഒരു വീട്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗോരിവാടയില് ഒരു ബംഗ്ലാവ് വാടയ്ക്ക് എടുത്താണ് ഇവര്‍ താമസിക്കുന്നത്.
Discussion about this post