ന്യൂഡല്‍ഹി: ദേശീയ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ തലകറങ്ങി വീണ സുരക്ഷാ ഉദ്യോഗസ്ഥയെ സഹായിക്കാനായി രാഷ്ട്രപതിയും, കേന്ദ്ര പ്രതിരോധ മന്ത്രിയുമെത്തി. വിജ്ഞാന് ഭവനില്‍ വെച്ച് നടന്ന സിഎസ്ആര്‍ ദേശീയ പുരസ്കാര സമര്‍പ്പണ ചടങ്ങിന് ശേഷം ദേശിയ ഗാനം ആലപിക്കാനായി എഴുന്നേറ്റപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥ തലകറങ്ങി നിലത്ത് വീണത്.
ദേശീയഗാനം ആലപിച്ച് കഴിഞ്ഞതിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദും ധനമന്ത്രി നിര്‍മലാ സീതാരാമനും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂറും സുരക്ഷാ ഉദ്യോഗസ്ഥയുടെ അടുത്തെത്തി. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ ശേഷം ഉദ്യോഗസ്ഥയെ ആശ്വസിപ്പിച്ചാണ് രാഷ്ട്രപതിയും ധനമന്ത്രിയും ധനസഹമന്ത്രിയും വേദിയില്‍ നിന്നും മടങ്ങിയത്.
യുവതിയുടെ അടുത്തെത്തി ആരോഗ്യവിവരം തിരക്കി മടങ്ങിയ രാഷ്ട്രപതിക്ക് കാണികള്‍ക്കിടയില്‍ നിന്നും വലിയ കയ്യടിയാണ് ലഭിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിക്കഴിഞ്ഞു.
#WATCH A woman security personnel deputed at National Corporate Social Responsibility Awards event collapsed during playing of National Anthem, today.President Kovind, FM Nirmala Sitharaman & MoS Finance Anurag Thakur came down the stage to inquire about her health. #Delhi pic.twitter.com/HUSvzkizHu
— ANI (@ANI) October 29, 2019
Discussion about this post