റിയാദ്: പാഠ പുസ്തകങ്ങളില്‍ നിന്നല്ല സ്വന്തം അനുഭവത്തിലൂടെയാണ് താന്‍ ദാരിദ്ര്യമെന്തെന്ന് പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താന്‍ രാഷ്ട്രീയ കുടുംബ പശ്ചാത്തലമുള്ള വ്യക്തയായിരുന്നില്ല. റെയില്‍വെ പ്ലാറ്റ്ഫോമില്‍ ചായ വിറ്റിരുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇന്ത്യ ദാരിദ്ര്യത്തെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യും. പാവപ്പെട്ടവരെ ശക്തിപ്പെടുത്തുന്നതിലൂടെ ദാരിദ്ര്യത്തോടാണ് തന്റെ പോരാട്ടമെന്നും മോഡി പറഞ്ഞു. പാവപ്പെട്ടവന് തന്നെ തന്റെ ദാരിദ്ര്യം അവസാനിപ്പിക്കും എന്ന് പറയുന്നതിലും വലിയ സംതൃപ്തി മറ്റൊന്നിനുമില്ല. പാവപ്പെട്ടവര്‍ക്ക് അതിനുള്ള ശക്തി നല്‍കുകയാണ് തങ്ങളുടെ ആവശ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയത് പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ്. ഇന്ത്യയുടെ മാറ്റം ലോകത്തിന്റെ കണക്കുകളിലും മാറ്റം വരുത്തും. ആ കാഴ്ച്ച കാണുന്നത് തനിക്ക് വളരെയധികം സംതൃപ്തി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post