ചെന്നൈ: തമിഴ്നാട്ടിലെ ആഘോഷമായ ജെല്ലിക്കെട്ട് കാണാന്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനും എത്തുമെന്ന് റിപ്പോര്‍ട്ട്. 2020 ജനുവരിയിലാണ് അളങ്കനല്ലൂര്‍ ജല്ലിക്കെട്ട് കാണാന്‍ ഇരുരാഷ്ട്രനേതാക്കന്മാരും എത്തുക.
തമിഴ്നാട്ടിലെ പ്രമുഖ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോടനുബന്ധിച്ച് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ജെല്ലിക്കെട്ട് നടക്കുക. നാല് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ഈ വിനോദം അരങ്ങേറുക.
വിളവെടുപ്പ് സീസണില്‍ തമിഴ്നാട്ടില്‍ പലയിടങ്ങളിലായി മുന്നൂറോളം ജല്ലിക്കെട്ട് നടക്കാറുണ്ട്. എന്നാല്‍ മധുരയിലെ അളങ്കാനല്ലൂരില്‍ മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് ജല്ലിക്കെട്ട് നടത്തുന്നത്.
Discussion about this post