ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്ഷകന് വിഷം കഴിച്ച് മരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സാഗര്‍ സ്വദേശി കമല്‍ ചന്ദ് ഗ്വാള്‍(42) ആത്മഹത്യ ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് അമിത് സാംഗി പറഞ്ഞു. കനത്ത മഴയില്‍ കനല് ചന്ദിന്റെ കൃഷിയെല്ലാം നശിച്ച് പോയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കര്ഷകന് ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ വൈകിയതിന് കര്ഷകന് ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക ബിജെപി പ്രവര്ത്തകന് മഹേന്ദ്ര റായ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ മഹേന്ദ്രയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കമലിന്റെ കുടുംബത്തെ സഹായിക്കുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) കെഎല്‍ മീന ഉറപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്.
Discussion about this post