ബംഗളൂരു: കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്ഡന് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി മരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ബംഗളൂരുവിലെ ഹാവേരിയിലാണ് സംഭവം. കുട്ടിയുടെ മരണത്തില്‍ ഹോസ്റ്റര്‍ വാര്‍ഡനെതിരെ പോലീസ് കേസെടുത്തു.
രണ്ടാഴ്ച മുമ്പാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്ഡന് കുട്ടിയെ തല്ലിയത്. മര്‍ദ്ദനത്തിനിടെ പരിക്കേറ്റ കുട്ടിയെ വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരമര്‍ദ്ദനത്തിനിടെ കുട്ടിയുടെ വയറ്റില്‍ പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം നില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ ഹോസ്റ്റല്‍ അധികൃതര്‍ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയോടെ കുട്ടി മരണപ്പെട്ടു. സംഭവത്തില്‍ മര്‍ദ്ദിച്ച ഹോസ്റ്റര്‍ വാര്‍ഡനെതിരെ ഹാവേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post