ഗുവാഹതി: പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറമില്‍ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളെ കൊണ്ടു തള്ളാനുള്ള ഇടമല്ല മിസോറാമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പ്രിസം (പീപ്പിള്‍സ് റെപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റേറ്റസ് ഓഫ് മിസോറം) ആണ് പ്രതിഷേധത്തിനു തുടക്കമിട്ടത്.
മിസോറമിനെ കേരള ബിജെപി നേതാക്കളെ കൊണ്ടു തള്ളാനുള്ള ഇടമായി മാറ്റിയിരിക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. മിസോറമിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ അവഗണനയാണ് ശ്രീധരന്‍ പിള്ളയുടെ നിയമത്തിലൂടെ വ്യക്തമാവുന്നതെന്നും പ്രിസം പ്രസിഡന്റ് വാനിലാല്‍ രുവാത പറഞ്ഞു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമില്‍ ക്രിസ്ത്യന്‍ അനുകൂലിയോ മതേതര സ്വഭാവമുള്ളയാളോ ആയ ഗവര്‍ണറെ നിയമിക്കണം. ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെ വേണ്ടായെന്നും പ്രിസം പ്രസിഡന്റ് പറഞ്ഞു.
ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.