റാഞ്ചി: റാഞ്ചിയില്‍ കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. ഇതുവരെ ആയിരകണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഓക്സിജന്റെ അളവ് കുറയുന്നതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു.
തിങ്കളാഴ്ചയാണ് കുളത്തില്‍ മത്സ്യങ്ങള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. റാഞ്ചിയിലെ ചദാരിയിലുള്ള ലൈന്‍ ടാങ്ക് കുളത്തിലാണ് മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്തതും ദീപാവലിയുമാണ് മത്സ്യങ്ങള്‍ ചാവാന്‍ ഇടയാക്കിയതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
‘ഇന്ന് ഞാന്‍ ലൈന്‍ ടാങ്ക് കുളം സന്ദര്‍ശിച്ചപ്പോള്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തതായി കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസമായി മത്സ്യങ്ങള്‍ ഓക്സിജനുവേണ്ടി കഷ്ടപ്പെടുകയായിരുന്നു. വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തതും ദീപാവലി ആഘോഷങ്ങള്‍ മൂലമുണ്ടായ ഓക്സിജന്റെ അഭാവവുമാണ് മത്സ്യങ്ങള്‍ ചാകാന്‍ കാരണമായത്’- പരിസ്ഥിതി പ്രവര്‍ത്തകനായ നിതീഷ് പ്രിയദര്‍ശി പറഞ്ഞു.
അതേസമയം വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തതിന് ശേഷം കുളം വൃത്തിയാക്കാതിരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. മാത്രമല്ല കുളത്തിന് ചുറ്റും കോണ്‍ഗ്രീറ്റ് ചെയ്ത നിലയില്‍ ആയിരുന്നു. ഇതും ഓക്സിജന്റെ അളവ് കുറയാന്‍ കാരണമായി.
Discussion about this post