അമൃത്സര്‍: പഞ്ചാപില്‍ പ്രാര്‍ത്ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ 3 പേര് കൊല്ലപ്പെട്ടു, 15ഓളം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അമൃത്സറിലെ രാജസന്‍സി ഗ്രാമത്തിലെ പ്രാര്‍ത്ഥനാ ഹാളിന് നേരെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ ഗ്രനേഡ് എറിഞ്ഞുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നു. 250ലേറെ ആളുകള്‍ ഹാളിനുള്ളില്‍ ഉണ്ടായിരുന്ന സമയത്താണ് ബോംബ് എറിഞ്ഞത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയിരുന്നതിനാല് പഞ്ചാബിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പോലീസ് ജാഗ്രത പാലിച്ചിരുന്നു.
എന്നാല്‍, പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഗ്രാമപ്രദേശത്താണ് സ്ഫോടനമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post