നാഗ്പുര്‍: ഘര്‍വാപസിയിലൂടെ 2018ല്‍ തിരികെ ഹിന്ദുമതത്തിലേക്ക് വന്നത് 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെന്ന് വിഎച്ച്പി. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം നടന്നു വരികയാണെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ പറയുന്നു.
മതപരിവര്‍ത്തനം ഒരു ദേശീയ പ്രശ്നമാണ്. രാജ്യത്തിനുമേലുള്ള ആക്രമണമാണത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയുമാണ്. അതിനാല്‍ മതപരിവര്‍ത്തനം എളുപ്പമല്ലാതാക്കുന്ന ഒരു നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് വിഎച്ച് പി ആവശ്യപ്പെടുന്നുവെന്നും മിലിന്ദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളെ സുരക്ഷിതരാക്കാന്‍ പൗരത്വ ബില്ലില്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും പരന്ദെ കൂട്ടിച്ചേര്‍ത്തു.