ചെന്നൈ: തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്‌കരമാണെന്ന് തമിഴ്‌നാട് മന്ത്രി സി. വിജയഭാസ്‌കര്‍. ഉള്ളില്‍ കാഠിന്യമേറിയ പാറയായതിനാല്‍ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ നിര്‍മ്മിക്കുന്നത് ഏറെ വെല്ലുവിളിയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കുട്ടി കുഴിയില്‍ അകപ്പെട്ടിട്ട് 63 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ 40 അടി മാത്രമാണ് കുഴിക്കാനായത്. കുട്ടിയെ പെട്ടെന്ന് പുറത്തെത്തിക്കാന്‍ അധികം വൈകാതെ തന്നെ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്. 600 അടി ആഴമുള്ള കിണറ്റിലാണ് കുട്ടി കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കുട്ടി വീണ്ടും ആഴത്തിലേക്ക് വീഴുകയായിരുന്നു.
Discussion about this post