തിരുച്ചിറപ്പള്ളി: തമിഴ്നാട് കുഴല്‍കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള തീവ്ര ശ്രമം 47 മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെടുകയാണ്. കുട്ടിയുള്ള കിണറിന് സമാന്തരമായി ഒരു മീറ്റര്‍ ദൂരത്ത് കുഴി കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ഇവിടെയുള്ള പാറ തുരക്കാനുള്ള യന്ത്രവും എത്തിച്ച് കഴിഞ്ഞു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന് സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്. 600 അടി ആഴമുള്ള കിണറ്റിലാണ് കുട്ടി കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കുട്ടി വീണ്ടും ആഴത്തിലേക്ക് വീഴുകയായിരുന്നു.
നിവലില്‍ കുഴിക്ക് സമാന്തരമായി കുഴിയെടുത്ത് രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതും പരാജയപ്പെടുകയാണെങ്കില്‍ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് തമിഴ്നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
അതേസമയം വൈകുംതോറും ജനരോഷം ആളിപ്പടരുകയാണ്. ഇപ്പോള്‍ തന്നെ നിരവധി ആളുകളാണ് കിണറിന് ചുറ്റും കൂടിയിരിക്കുന്നത്. വൈകുംതോറും കുട്ടിയുടെ ആരോഗ്യസ്ഥിതിയും മോശമാവും. ഇനിയും ആഴങ്ങളിലേക്ക് പോവാതെ കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
Discussion about this post