ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് 2021 ജനുവരി മുതല്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കണുമെന്ന അസം കാബിനറ്റ് തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച് രാജ്യസഭാ എംപിയും അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവിയുമായ രിപുന്‍ ബോറ.
‘ഒരു ജനാധിപത്യ രാജ്യത്ത് ആര്‍ക്കും രണ്ട് കുട്ടികള്‍ നയം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസം വിപുലമായ രീതിയില്‍ വികസിപ്പിക്കുകയും അവബോധം വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ എല്ലാവരും രണ്ട് കുട്ടികളുടെ നയത്തെ സ്വമേധയാ സ്വീകരിക്കുന്നു. അത് ആളുകളില്‍ അടിച്ചേല്‍പ്പിക്കുന്നത് ഫലപ്രദമാകില്ല’- രിപുന്‍ ബോറ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്നായിരുന്നു അസം കാബിനറ്റ് തീരുമാനം. 2021 ജനുവരി ഒന്നുമുതല്‍ ഇത് നിലവില്‍ വരുത്താന്‍ ആയിരുന്നു തീരുമാനം. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പുതിയ തീരുമാനം എടുത്തത്. കൂടാതെ നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ നയം പിന്തുടരണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post