മദ്യപാനം തടയാന്‍ ശ്രമിച്ചു; 17 കാരിയെ പിതാവ് വെടിവെച്ചുകൊന്നു, അറസ്റ്റ്

17 കാരിയായ തിതേഷിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ നെം സിങ് (52) കാരനാണ് അറസ്റ്റിലായത്

ലക്‌നൗ: യുപിയില്‍ മദ്യപാനം തടയാന്‍ ശ്രമിച്ച മകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ ബന്ദരായ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. 17 കാരിയായ തിതേഷിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ നെം സിങ് (52) കാരനാണ് അറസ്റ്റിലായത്. പിതാവും ഇളയ സഹോദരന്‍ സൗരഭിനോടൊപ്പമാണ് പെണ്‍കുട്ടി ബന്ദജരായ് ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നെം സിങിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.

തുടര്‍ന്നാണ് നെം സിങ് അമിതമായി മദ്യപിക്കാന്‍ തുടങ്ങിയത്. തന്റെ കാര്‍ഷിക ഭൂമിയും വസ്തുവകകളും വിറ്റാണ് ഇയാള്‍ മദ്യപാനം നടത്തിയിരുന്നത്. ഇത് മക്കള്‍ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ മൂത്ത മകന്‍ ഗൗരവ് ഭാര്യയോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറി. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ പിതാവ് മദ്യപിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പിതാവ് വെടിവെച്ചത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ പോലീസിനെ അറിയിക്കുകയും കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ പെണ്‍കുട്ടി മരിച്ചിരുന്നു. സംഭവസമയം വീട്ടില്‍ ഇളയ സഹോദരന്‍ സൗരഭ് ഉണ്ടായിരുന്നില്ല. കുറ്റകൃത്യത്തിന് ഉപയോഗിച്ച തദ്ദേശീയമായി നിര്‍മ്മിച്ച പിസ്റ്റളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചു.

Exit mobile version