ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലീം പള്ളികളില്‍ സ്ത്രികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് അഭിപ്രായം തേടി. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശ ലംഘനമാണെന്നും അവരെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാസ്മീന് സുബര്‍ അഹ്മദ് പീര്‍സാദെ എന്നയാളാണ് പൊതു താല്പര്യ ഹരജിയിലാണ് കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്.
പൊതുതാല്പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് നോട്ടീസ് നല്കി. സ്ത്രീകള്‍ക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അധികാരികള്‍ക്കും വഖഫ് ബോര്‍ഡിനും നിര്‍ദേശം നല്‍കണമെന്നും യാസ്മീന് സുബറിന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post