ആഗ്ര: താജ്മഹലില്‍ ശിവപൂജ നടത്തിയെന്നും മുസ്ലീം വിഭാഗങ്ങള്‍ക്ക് അവിടെ നിസ്കരിക്കാന്‍ അനുമതി നല്കുകയാണെങ്കില് ഞങ്ങള്‍ക്ക് ‘തേജോമഹാലയത്തില്‍'(എഎച്ച്പി നേതാവ് താജ്മഹലിനെ വിശേഷിപ്പിച്ചത്) പൂജ നടത്താനും അവകാശമുണ്ടെന്ന് എഎച്ച്പി ജില്ലാ നേതാവ് മീന ദേവി ദിവാകര്‍ പറഞ്ഞു.
ഗംഗാജലമൊഴിച്ച് പൂജാ കര്‍മങ്ങള്‍ ചെയ്തത് അന്താരാഷ്ട്രീയ ഹിന്ദു പരിഷത് നേതവാടങ്ങുന്ന മൂന്ന് സ്ത്രീകളാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ശനിയാഴ്ചയാണ് സംഭവം. ദൂബക്കുറ്റിയും ഗംഗാജലവും ഉപയോഗിച്ചാണ് പൂജ നടത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ സിഐഎസ്എഫ് ജവാന്മാര് താജ് മഹലിനുള്ളില്‍ അനുവദിക്കാറില്ലെന്നും സിഐഎസ്എപ് കമാന്‍ഡന്റ് ബ്രാജ് ഭൂഷണ് പറഞ്ഞു. അതേസമയം വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് ആര്‍ക്കിയോളജി വിഭാഗം അറിയിച്ചു.
സംഭവം അറിഞ്ഞയുടന്‍ ആര്‍ക്കിയോളജി സംഘത്തെ അങ്ങോട്ടയച്ചതായും എന്നാല്‍ പൂജ നടത്തിയതിന്റെ ലക്ഷണങ്ങളോ ദൂബക്കുറ്റിയോ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് എഎസ്ഐ ആഗ്ര സുപ്രണ്ട് വസന്ത് സ്വരങ്കര്‍ പറഞ്ഞു. സിസിടിവി പരിശോധിച്ച ശേഷം സംഭവം നടന്നതായി തെളിഞ്ഞാല്‍ എഎച്ച്പി നേതാവിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post