ഹൈദരാബാദ്: ഹൈദരാബാദില്‍ ഡെലിവറി ബോയി മുസ്ലീം ആയതിനാല്‍ ഓഡര്‍ ചെയ്ത ഭക്ഷണം വാങ്ങാന്‍ തയ്യാറാകാണ ഉപഭോക്താവിനെതിരെ കേസ്. അലിയാബാദ് നിവാസിയായ അജയ് കുമാര്‍ എന്ന ഉപഭോക്താവിനെതിരെയാണ് കേസ്.
‘ഭക്ഷണം വിതരണം ചെയ്യാന് ഹിന്ദു ഡെലിവറി ബോയിയെ തെരഞ്ഞെടുക്കണമെന്നും എല്ലാ റേറ്റിഗും ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും’ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് സ്വിഗ്ഗിക്ക് അജയ് കുമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണിവ. എന്നാല്‍ ഭക്ഷണവുമായെത്തിയത് മുസ്ലിം യുവാവായിരുന്നു. ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ എടുത്ത ശേഷം ലൊക്കേഷന്‍ അറിയുന്നതിനായി സുലൈമാന്‍ അജയിനെ വിളിച്ചു.
തുടര്‍ന്ന് ഭക്ഷണം വാങ്ങാന് ഉപഭോക്താവ് തയ്യാറായില്ലെന്ന് മാത്രമല്ല.ഭക്ഷണവുമായി എത്തിയ യുവാവിനോടെ ദേഷ്യപ്പെടുകയും ചെയ്തു. പിന്നീട് കസ്റ്റമര് കെയറില്‍ വിളിച്ച അയാള്‍ എക്‌സിക്യൂട്ടീവിനോട് മോശമായി സംസാരിക്കുകയും ആപ്ലിക്കേഷന്‍ എന്നന്നേക്കുമായി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അജയ് പറഞ്ഞു.
‘നമ്മളെല്ലാവരും മനുഷ്യരാണെന്നാണ് എന്റെ വിശ്വാസം. എന്നാല് എനിക്ക് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു’വെന്നും 32 കാരനായ ഡെലിവറി ബോയ് പറഞ്ഞു.