ലഖ്‌നൗ: ഭര്‍തൃസഹോദരനെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവിനെതിരെയും ഭര്‍ത്തൃസഹോദരനെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
സഹോദരനെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് സമ്പാല്‍ സ്വദേശിനിയെയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. ഒക്ടോബര്‍ 8നാണ് യുവതിയെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പീഡനവിവരം ഭര്‍തൃവീട്ടുകാരോട് പറഞ്ഞെങ്കിലും അവര്‍ കാര്യം ഗൗരവമായി എടുത്തില്ല. തുടര്‍ന്ന് യുവതി സമ്പാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് സഹോദരനെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് യുവാവ് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയത്.
തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെയും പോലീസില്‍ പരാതിപ്പെട്ടു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെയും ഭര്‍ത്തൃസഹോദരനെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post