മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം നേടി നോട്ട; മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് ശിവസേന സ്ഥാനാര്‍ത്ഥിയെ

ലാത്തൂര്‍ റൂറല്‍, പലസ് കദേഗാവ് മണ്ഡലങ്ങളിലാണ് നോട്ട രണ്ടാം സ്ഥാനത്തെത്തിയത്.

ലാത്തൂര്‍: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി നോട്ട. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ലാത്തൂര്‍ റൂറല്‍, പലസ് കദേഗാവ് മണ്ഡലങ്ങളിലാണ് നോട്ട രണ്ടാം സ്ഥാനത്തെത്തിയത്.

ലത്തൂര്‍ റൂറലില്‍ ശിവസേനയുടെ രവി രാമരാജ് ദേശ്മുഖിനിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് നോട്ട രണ്ടാം സ്ഥാനം നേടിയത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകന്‍ ധീരജ് വിലാസ്‌റാവു ദേശ്മുഖാണ് ഇവിടെ വിജയിച്ചത്.

ദേശ്മുഖിന് 1,35,006 വോട്ട് കിട്ടിയപ്പോള്‍ നോട്ടയ്ക്ക് 27,500 വോട്ട് ലഭിച്ചു. ശിവസേനയുടെ രവി രാമരാജ് ദേശ്മുഖിന് ലഭിച്ചത് വെറും 13524 വോട്ട് മാത്രമാണ്.

പലസ് കദേഗാവില്‍ ശിവസേന സ്ഥാനാര്‍ത്ഥി സജ്ഞയ് ആനന്ദ വിഭൂതയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് നോട്ട രണ്ടാമത് എത്തിയത്. നോട്ടയ്ക്ക് 20631 വോട്ട് കിട്ടിയപ്പോള്‍ ശിവസേന സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് കേവലം 8976 വോട്ട് മാത്രമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കദം വിശ്വജിത്ത് പതംഗറാവുവാണ് ഇവിടെ വിജയിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 83.04 ശതമാനം വോട്ട്(1,71,497) നേടി വിജയിച്ചു.

Exit mobile version