കിണറ്റല്‍ വീണ ആനയെ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആനയെ കരയ്ക്കെത്തിച്ചത്. ഒഡിഷയിലെ സുന്ദര്ഡില് നിന്നുള്ള കാഴ്ചയാണ് ഇത്.
ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്നാണ് കാട്ടില്‍ നിന്നും വന്ന ആന വീണത്. കിണറ്റില്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നുണ്ട്. നിറയെ ചെളിയുമാണ്. ഇതിനാല്‍ തന്നെ ആനയെ കരയ്ക്കെത്തിക്കുക എന്നതും ഏറെ പ്രയാസകരവും ആയിരുന്നു. ചെരിഞ്ഞ് വെള്ളത്തില്‍ കിടക്കുന്ന ആനയുടെ തലയിന്റെയും ഉടലിന്റേയും മുകള്ഭാഗം മാത്രമാണ് വീഡിയോയില്‍ കാണുന്നത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്ക്ക് കയറ്റിയത്. കയറുകള്‍ ആനയുടെ ശരീരത്തില്‍ കുടക്കി കിണറിന്റെ ചുറ്റും നിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷക്കുകയായിരുന്നു.
ചെളി നിറഞ്ഞ കിണറ്റിന്റെ ഒരു ഭാഗത്തായി മരക്കൊമ്പ് വെച്ച് കൊടുത്തു. ഇതില്‍ തുമ്പികൈ കൊണ്ട് പിടിച്ച് ആന കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. കിണറ്റില്‍ നിന്നും കയറിയ ആന ഉടന്‍ തന്നെ കാട്ടിലേക്ക് ഓടുകയായിരുന്നു. കിണറ്റില്‍പ്പെട്ട ആനയെ രക്ഷപ്പെടുത്തുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
#WATCH Odisha: Forest officials & locals rescue an elephant which had fallen into a well, near Birtula village of Sundargarh district. (24.10.19) pic.twitter.com/Z0w2WMSQY4
— ANI (@ANI) October 24, 2019
Discussion about this post