പാട്‌ന: ബീഹാറിലും അക്കൗണ്ട് തുറന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി എഐഎംഐഎം. കിഷന്‍ഗഞ്ച് നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ 10204 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് എഐഎംഐഎം സ്ഥാനാര്‍ത്ഥി ഖമറുല്‍ ഹൂദ വിജയിച്ചത്.
സ്വീറ്റി സിംഗ് ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. നിലവില്‍ ആന്ധ്രയും തെലങ്കാനയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഐഎംഐഎമ്മിന് ബീഹാറിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമായിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ബിഹാറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി, എല്‍ജെപി, ജെഡിയു, എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികളാണ് നേട്ടം കൈവരിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന സിമ്രിഭക്ത്യാര്‍പുരില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി സഫര്‍ അലം വിജയിച്ചു.
ദരൗണ്ടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കര്‍ജീത്ത് സിംഗാണ് മുന്നേറ്റം നടത്തുന്നത്. നാഥ്‌നഗറില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി റബിയ ഖതുനും നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നു. ബെല്‍ഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി റാംഡിയോ യാദവ് ജയിച്ചു. 19231 വോട്ടുകള്‍ക്കാണ് ജയം.
ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന സമസ്തിപുര്‍ ലോക്‌സഭ മണ്ഡലത്തില്‍ എല്‍ജെപി വിജയം ഉറപ്പിച്ചു. എല്‍ജെപി സ്ഥാനാര്‍ത്ഥി പ്രിന്‍സ് രാജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് കുമാറിനെക്കാള്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.
Discussion about this post