ന്യൂഡല്‍ഹി: മകന്റെ പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകള്‍ അറിയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സാഹസത്തിന്റെയും സന്തോഷത്തിന്റെയും നീണ്ട 18 വര്‍ഷങ്ങള്‍ എന്നാണ് സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഒപ്പം മകന് സോഹറിനൊപ്പമുള്ള ഒരു ഫോട്ടോയും സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
‘എന്റെ മകന് ഇന്ന് 18 തികയുകയാണ്. സാഹസവും സന്തോഷവും നിറഞ്ഞ പതിനെട്ടുവര്‍ഷങ്ങള്‍. പര്‍വ്വതങ്ങള്‍ ഞങ്ങളൊന്നിച്ച് താണ്ടി. ജീവിത താളത്തിന് ഒന്നിച്ച് നൃത്തം ചവിട്ടി. ലോകത്തെ എല്ലാ സന്തോഷങ്ങളാലും ഈശ്വരന് നിന്നെ അനുഗ്രഹിക്കട്ടെ’- എന്നായിരുന്നു ആശംസകള്‍ നേര്‍ന്ന് സ്മൃതി ഇറാനി കുറിച്ചത്.
ആശംസകള്‍ സ്വീകരിച്ച ശേഷം മകന് സോഹര്‍ അമ്മയുടെ പോസ്റ്റിന് മറുപടി നല്‍കുകയും ചെയ്തു.’നിറയെ സ്നേഹം അമ്മേ, അടുത്ത തവണ നല്ല ഫോട്ടോ ഇടണേ’- എന്നായിരുന്നു സോഹര്‍ കുറിച്ചത്. സോഹറിന്റെ മറുപടി സോഷ്യല്‍മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് സോഹറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
Discussion about this post