ഹൈദരാബാദ്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുസ്ലീം ബോയ് കൊണ്ട് വന്നതിനെത്തുടര്‍ന്ന് വേണ്ടെന്ന് വെച്ച് ഉപഭോക്താവ്. സ്വിഗ്ഗിയിലെ ഒരു യുവാവിനോടാണ് ഇത്തരത്തില്‍ ജാതിവിവേചനം കാണിച്ചത്. മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് സൊമാറ്റോയിലെ ഡെലിവറി ബോയിക്ക് നേരെയായിരുന്നു ജാതിവിവേചനം കാണിച്ചത്.
ഫലക്നുമായിലെ ഗ്രാന്റ് ബവര്‍ച്ചി ഹോട്ടലില്‍ നിന്നാണ് ഇയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഓര്‍ഡര്‍ ചെയുമ്പോള്‍ തന്നെ ഇയാള്‍ വിശദ വിവരങ്ങള്‍ അന്വേഷിച്ചു. കൂട്ടത്തല് ഡെലിവറി ചെയുന്ന ആള് ഹിന്ദുവായിരിക്കണുമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം കൊണ്ട് വന്നത് മുസ്ലീം ബോയ് ആയതിനാലാണ് ഉപഭോക്താവിന്റെ കോപം.
ഷാലിബന്ദയില്‍ താമിസിക്കുന്ന ആളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. പ്രത്യേകമായി ആവശ്യം
രേഖപ്പെടുത്തേണ്ടിടത്ത് അയാള്‍ ഇങ്ങനെ കുറിച്ചിരുന്നു – ” കുറച്ച് മാത്രം എരിവ്. ഭക്ഷണം വിതരണം ചെയ്യാന്‍ ഹിന്ദു ഡെലിവറി ബോയിയെ തെരഞ്ഞെടുക്കുക. എല്ലാ റേറ്റിഗും ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും”.
സംഭവത്തില്‍ ജാതിവിവേചനം കാണിച്ച ഇയാള്‍ക്ക് നേരെ പരാതി നല്കാന് സ്വിഗ്ഗിയോട് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മജ്ലിസ് ബച്ചാവോ തെഹ്രീക്ക് പാര്‍ട്ടി വ്ക്താവ് അംജദ് ഉല്ലഹ് ഖാന് പറഞ്ഞു.
സംഭവം ഇങ്ങനെ
” ഭക്ഷണവുമായി എത്തിയ എന്റെ പേര് കേട്ട് ഉപഭോക്താവ് ദേഷ്യപ്പെട്ടു. ഭക്ഷണം വാങ്ങാന്‍ തയ്യാറായില്ല. അയാള്‍ അത് ക്യാന്‍സല്‍ ചെയ്തു. തുടര്‍ന്ന് എന്നോട് കയര്‍ക്കുകയും അയാളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്ന് ദേഷ്യപ്പെടുകയും ചെയ്തു. ” – ഡെലിവറി ബോയ് ബാംഗ്ലൂര്‍ മിററിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പിന്നീട് കസ്റ്റമര്‍ കെയറില്‍ വിളിച്ച അയാള്‍ എക്സിക്യൂട്ടീവിനോട് മോശമായി സംസാരിക്കുകയും ആപ്ലിക്കേഷന്‍ എന്നന്നേക്കുമായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അയാള്‍ പറഞ്ഞു. ‘നമ്മളെല്ലാവരും മനുഷ്യരാണെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ എനിക്ക് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു’വെന്നും 32 കാരനായ ഡെലിവറി ബോയ് പറഞ്ഞു.
Discussion about this post