ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപിക്ക് മുന്നേറ്റം. ഒടുവിലത്തെ വിവരം ലഭിക്കുമ്പോള്‍ 50 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 26 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 46-നേക്കാളും അധികം സീറ്റുകളില്‍ ലീഡ് നേടാനായതോടെ ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ബിജെപിക്കും അധികാര തുടര്‍ച്ച നേടാനാവും എന്ന് ഉറപ്പായി.
കായികപ്രേമികളുടെ നാടായ ഹരിയാനയില്‍ കായികതാരങ്ങളെ മത്സരരംഗത്തിറക്കി കൊണ്ട് ബിജെപി നടത്തിയ പരീക്ഷണം ഫലം കണ്ടുവെന്നാണ് ആദ്യഫല സൂചനകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട് ദത്രിയിലും യോഗ്വേശര്‍ ദത്ത് ബറോഡയിലും ലീഡ് ചെയ്യുന്നുണ്ട്.