രാജ്യത്തെ ട്രെയിനുകള്‍ക്കുള്ളില്‍ വൈ ഫൈ സംവിധാനം വരുന്നു

ട്രെയിനുകള്‍ക്കുള്ളില്‍ വൈഫൈ ലഭ്യമാവുന്നതോടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും. കംപാര്‍ട്ട്മെന്റില്‍ സിസിടിവി സ്ഥാപിക്കാനും അതിന്റെ ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനും സാധിക്കും.

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിനുകള്‍ക്കുള്ളില്‍ വൈ ഫൈ സംവിധാനം ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് ഗോയല്‍ വ്യക്തമാക്കി.

ട്രെയിനുകള്‍ക്കുള്ളില്‍ വൈഫൈ ലഭ്യമാവുന്നതോടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും. കംപാര്‍ട്ട്മെന്റില്‍ സിസിടിവി സ്ഥാപിക്കാനും അതിന്റെ ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനും സാധിക്കും.

രാജ്യത്ത് 5150 റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ വൈഫൈ സൗകര്യം ഉണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്ത് ആകെയുള്ളതില്‍ 6500 സ്റ്റേഷനുകളില്‍ വൈഫൈ എത്തിക്കും.

Exit mobile version