ചെന്നൈ: കര്ഷകന് തന്റെ കുടിലില്‍ സൂക്ഷിച്ചവെച്ച 50000 രൂപ എലി കരണ്ടു. കോയമ്പത്തൂര്‍ വെള്ളിയങ്ങാട് സ്വദേശി രംഗരാജനിനാണ് എലികള്‍ എട്ടിന്റെ പണി വെച്ചത്. വാഴ കൃഷി നടത്തുകയാണ് അദ്ദേഹം. വിളവെടുപ്പില്‍ നിന്ന് കിട്ടിയ ലാഭതുക തുണി സഞ്ചിയിലാക്കി വെയ്ക്കുകയായിരുന്നു.
എന്നാല്‍ തുണി സഞ്ചിയും കടിച്ചു കീറി, നോട്ടുകളും കടിച്ച് പറിച്ച് നാമവശേഷമാക്കി. സ്വരുക്കൂട്ടി വെച്ച പണം പ്രാദേശിക ബാങ്കില്‍ മാറാനെത്തിയെങ്കിലും ബാങ്ക് അധികൃതര്‍ നശിച്ചതിനെത്തുടര്‍ന്ന് സ്വീകരിച്ചില്ല. ഇതോടെ 56കാരനായ രംഗരാജന് അവതാളത്തിലായി. എലി കാരണം അധ്വാനിച്ച പണം മുഴുവനും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു.
2000ത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് എലികള്‍ കടിച്ച് കീറിയിട്ടത്. രണ്ട് ദിവസത്തിന് ശേഷമാണ് ബാഗ് തുറന്നുനോക്കിയതെന്നും രംഗരാജ് പറഞ്ഞു. കേടായ കറണ്‍സി നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് ആര്‍ബിഐ അറിയിച്ചു.
Discussion about this post