ലഖ്നൗ: ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. ആഘോഷങ്ങള്‍ക്ക് പകിട്ടുകുറയ്ക്കാതെയും, സുപ്രീംകോടതിയുടെ മലിനീകരണ നിയന്ത്രണങ്ങളേയും അനുസരിച്ചാണ് യുപി സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചത്. അതുപ്രകാരം ദീപാവലി നാളുകളില്‍ പടക്കങ്ങളും മറ്റ് കരിമരുന്ന് വസ്തുക്കളുടേയും ഉപയോഗമാണ് രാത്രി 8 മുതല്‍ 10 വരെയാക്കി നിജപ്പെടുത്തിയിരിക്കുന്നത്.
ദീപാവലി പടക്കങ്ങളും മറ്റ് കരിമരുന്ന് വസ്തുക്കളും ഉപയോഗിക്കുന്നതിനാല്‍ വന്‍തോതില്‍ മലിനീകരണത്തിനും കാരണമാകുന്നതിനാല്‍ കഴിഞ്ഞവര്‍ഷമാണ് സുപ്രീംകോടതി കര്‍ശനമായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
അതിനാല്‍ത്തന്നെ ലൈസന്‍സുള്ള വ്യാപാരികളില്‍നിന്ന് മാത്രമേ വാങ്ങാവൂ എന്നും, സുരക്ഷകണക്കിലെടുത്ത് ഇ-കോമേഴ്സ് സൈറ്റുകള്‍ വഴി പടക്കങ്ങള്‍ മേടിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും യുപി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
Discussion about this post