ലഖ്നൗ: അണികളോടും ജനങ്ങളോടും ആഹ്വാനവുമായി യുപി ബിജെപി നേതാവ് ഗജ്രാജ് രണ. ഈ ദീപാവലിക്ക് സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ഇരുമ്പ് വാളുകള്‍ തുടങ്ങിയ ആയുധങ്ങള്‍ വാങ്ങണമെന്നാണ് നേതാവ് നല്കിയ ഉപദേശം. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് നേതാവിന്റെ വിവാദ പരാമര്‍ശം.
ബിജെപിയുടെ ദിയോബന്ദ് സിറ്റി പ്രസിഡന്റ് ആണ് രണ. ‘രാമക്ഷേത്രം പണിയണമെന്നാവും സുപ്രീംകോടതി വിധിയെന്ന ആത്മവിശ്വാസമുണ്ട് ഞങ്ങള്‍ക്ക്. വിധി തീര്‍ച്ചയായും ഈ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തും. അതിനുവേണ്ടി സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങള്‍ ആവശ്യമാകുമെന്നുറപ്പാണ്’, ഗജ്രാജ് പറയുന്നു.
എല്ലാവര്ക്കും രാമന്റെ മഹത്തായ ദര്‍ശനം ലഭിക്കണം, അതിനായി അയോധ്യയില്‍ രാമന്റെ മഹാക്ഷേത്രം പണിയണമെന്ന് നാട്ടുകാര്‍ ആഗ്രഹിക്കുന്നുവെന്നും രണ കൂട്ടിച്ചേര്‍ത്തു. അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി വിധി ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും ഇത് രാമക്ഷേത്രത്തിന് അനുകൂലമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഗജ്രാജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post