ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് തുറന്നടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി. ഹരിയാനയിലെ അസന്ധ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ബക്ഷിക് വിര്‍ക്കാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും, ആയതിനാല്‍ മുഴുവന്‍ വോട്ടും പാര്‍ട്ടിക്ക് ലഭിക്കുമെന്നുമായിരുന്നു നേതാവിന്റെ അവകാശ വാദം.
സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വിവാദ പരാമര്‍ശത്തിന്റെ വീഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ഇതോടെയാണ് കമ്മീഷന് നോട്ടീസ് അയച്ചത്. വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നും ആര് ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നുണ്ട്.
मनोहर लाल की नज़रें बहुत तेज़ हैं। कहीं भी डालो चाहे वोट, जाएगी फ़ुल पर ही।
बटन चाहे कोई मर्ज़ी दबा लेना, जाएगा भाजपा को ही। हमने मशीन(EVM) में पुर्जा फ़िट कर रखा है- बख्शीश सिंह विर्क, वर्तमान विधायक तथा भाजपा प्रत्याशी हल्का असंध।
ये घमंड इनको ले डूबेगा। pic.twitter.com/rOv3aaNEkl
— Deepender S Hooda (@DeependerSHooda) October 20, 2019
Discussion about this post