ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിന് മറുപടിയായി ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിയ്ക്കപ്പുറം പ്രവര്‍ത്തിക്കുന്ന തീവ്രവാദ ക്യാമ്പുകളിലേക്ക് ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി.
പാകിസ്താന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച അതേ താങ്ധര്‍ സെക്ടറിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. സ്ഥിരമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പില്‍ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന പാക് സൈന്യത്തിന്റെ നടപടിയ്ക്ക് തിരിച്ചടിയായാണിതെന്ന് സൈന്യം വ്യക്തമാക്കി.
Indian army has used artillery guns to target the terrorist camps which have been actively trying to push terrorists into Indian territory. https://t.co/MHfOLqbYUr
— ANI (@ANI) October 20, 2019
ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കുപ്വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു. ജവാന്മാരെ കൂടാതെ നാട്ടുകാരനായ ഒരാളും പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെടിവെയ്പ്പുണ്ടായ മേഖലയിലെ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ മരിച്ചത് 21 പേരാണ്.
Discussion about this post