ബംഗളൂരു: ബംഗളൂരുവില്‍ അധ്യാപകന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരിവില്‍ രാജാജി നഗരത്തിലെ സ്വകാര്യ കോളേജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അധ്യാപകന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധ്യാപകനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. രണ്ട് മാസം മുമ്പാണ് സ്വകാര്യ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ഹരീഷ് ജോലിയില്‍ പ്രവേശിച്ചത്.
ക്ലാസില്‍ അധ്യാപകനെ പരിഹസിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥി സംസാരിച്ചെന്ന് ആരോപിച്ചാണ് അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങല്‍ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ കോളേജില്‍ നിന്ന് അധ്യാപകനെ പുറത്താക്കി. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി ക്ലാസില്‍ വന്നിട്ടില്ലെന്നാണ് വിവരം. അതേസമയം മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയോ കുടുംബാംഗങ്ങളോ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്കിട്ടില്ല.
വീഡിയോ കടപ്പാട് ദി ക്വിന്റ്
Discussion about this post