ലക്നൗ: പെണ്‍കുഞ്ഞിന് ജന്മം നല്കിയ യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. സംഭവത്തില്‍ യുവതി നല്കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞും പെണാണെന്ന് അറിഞ്ഞ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ സാമ്പാലിലാണ് സംഭവം. ഞാന്‍ പതിനൊന്ന് വര്‍ഷം മുമ്പാണ് കമിലിനെ വിവാഹം കഴിച്ചത്. ഞങ്ങള്‍ക്ക് നാല് പെണ്മക്കളുണ്ട്. ഒക്ടോബര്‍ 11ന് ഞാന്‍ മറ്റൊരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇക്കാര്യം അറിഞ്ഞ ഭര്‍ത്താവ് തന്നെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ സംരക്ഷിക്കല്‍ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് സൂപ്രണ്ട് യമുന പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു.
Discussion about this post