ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. നിയമപരവും ഭരണഘടനാപരവുമായ അവകാശം ഉറപ്പാക്കാന്‍ സുപ്രീംകോടതി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വക്താവ് എസ്ക്യുആര്‍ ഇല്ല്യാസ് പറഞ്ഞു.
ക്ഷേത്രം തകര്‍ത്തോ, ഭൂമി കയ്യേറിയോ അല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന് തെളിയിക്കുന്ന 1528 മുതലുള്ള രേഖകള്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. അത് തെറ്റാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹിന്ദു കക്ഷികള്‍ക്ക് നല്‍കാനായിട്ടില്ല. നിയമപരവും ഭരണഘടനാപരവുമായ അവകാശം ഉറപ്പാക്കാന്‍ സുപ്രീംകോടതി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോടതി വിധി എതിരാവുകയാണെങ്കില്‍ അത് രാജ്യത്തെ മുസ്ളീം സംഘടനകള്‍ അംഗീകരിക്കും- ഇല്ല്യാസ് പറഞ്ഞു.
അതെസമയം തര്‍ക്കഭൂമിക്ക് പകരം മറ്റേതെങ്കിലും സ്ഥലം മസ്ജിദ് നിര്‍മ്മാണത്തിനായി മുസ്ലിം സംഘടനകള്‍ സ്വീകരിക്കില്ലെന്നും എസ്ക്യുആര്‍ ഇല്ല്യാസ് കൂട്ടിച്ചേര്‍ത്തു.കേസില്‍ നിന്ന് പിന്മാറാന് തീരുമാനിച്ച സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാടില്‍ സംശയമുണ്ടെന്നും എസ് ക്യു ആര് ഇല്ല്യാസ് പറഞ്ഞു.
Discussion about this post