ബംഗളൂരു: കോളേജില്‍ റാംപ് വാക്ക് പരിശീലനം നടത്തുന്നതിനിടെ ഇരുപത്തിയൊന്നുവയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ബംഗളൂരു പീനിയയിലെ ഒരു സ്വകാര്യ കോളേജിലെ എംബിഎ വിദ്യാര്‍ഥിനിയായ ശാലിനി(21)യാണ് മരിച്ചത്.
ഹൃദയാഘാതം മൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോളേജിലെ ഫ്രഷേഴ്സ് ഡേയ്ക്ക് ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനായി ശാലിനിയും സുഹൃത്തുക്കളും ചേര്‍ന്ന് പരീശീലനം നടത്തുകയായിരുന്നു.
റാംപ് വാക്ക് പൂര്‍ത്തിയാക്കിയ ശേഷം സ്റ്റേജിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Discussion about this post