ബംഗളൂരു: കോളേജിലെ ഫ്രഷേഴ്സ് ഡേ ആഘോഷത്തിനായി റാംപ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ബംഗളൂരു പീനിയയിലെ സ്വകാര്യ കോളേജിലെ എംബിഎ വിദ്യാര്‍ഥിയായ ശാലിനി(21)യാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സംശയം.
റാംപ് വാക്കിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ശാലിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും കോളേജിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ പീന്യ പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post