ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം; പോത്തിന്റെ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി രണ്ടു ഗ്രാമങ്ങള്‍

കര്‍ണാടകയിലെ ദാവന്‍ഗരൈയിലെ ബെലിമള്ളൂര്‍, ശിവമൊഗ്ഗയിലെ ഹാരണഹള്ളി തുടങ്ങിയ ഗ്രാമങ്ങളാണ് പോത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കിക്കുന്നത്

കര്‍ണാടക: കര്‍ണാടകയില്‍ പോത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി രണ്ട് ഗ്രാമങ്ങല്‍ തമ്മില്‍ തര്‍ക്കം. കര്‍ണാടകയിലെ ദാവന്‍ഗരൈയിലെ ബെലിമള്ളൂര്‍, ശിവമൊഗ്ഗയിലെ ഹാരണഹള്ളി തുടങ്ങിയ ഗ്രാമങ്ങളാണ് പോത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കിക്കുന്നത്. തര്‍ക്കം പരിഹരിക്കാനായി ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ഇരു ഗ്രാമങ്ങളും. മാരികമ്പ ദേവീക്ഷേത്രത്തില്‍ കാണിക്കവെച്ച പോത്തിനെ ചൊല്ലിയാണ് ഇരു ഗ്രാമങ്ങളും തര്‍ക്കിക്കുന്നത്.

ഈ പോത്തിനെ രണ്ട് വര്‍ഷം മുമ്പ് നിന്ന് കാണാതായതെന്നാണ് ഹാരണഹള്ളിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ പോത്ത് ബെലിമുള്ളൂര്‍ ഗ്രമത്തിലെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി നടക്കുന്ന തര്‍ക്കം രൂക്ഷമായതോടെ പോത്തിന്റെ അമ്മ എരുമ ബെലിമള്ളൂരിലുണ്ടെന്നും ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താമെന്നും ഹൊന്നാലി എംഎല്‍എയായ എംപി രേണുകാചാര്യ വ്യക്തമാക്കി. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധിക്കാന്‍ പോലീസ് മുമ്പോട്ട് വന്നത്.

Exit mobile version