മുംബൈ: തെരഞ്ഞെടുപ്പ് ചൂടേറി നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇപ്പോള്‍ അനധികൃത പണത്തിന്റെ ഒഴുക്കും കണ്ടെത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര എംഎല്‍എയില്‍ നിന്ന് ഇപ്പോള്‍ 54 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെടുത്തത്. എന്‍സിപി നേതാവായിരുന്ന രമേശ് കദമില്‍ നിന്നാണ് പണം കണ്ടെത്തിയത്.
താനെ പോലീസിന്റെയും ഇലക്ഷന്‍ കമ്മീഷന്റെയും സംയുക്ത ടീം രമേശിന്റെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്തപ്പോഴാണ് സൂക്ഷിച്ചിരുന്ന അനധികൃത പണം കണ്ടെത്തിയത്. ശേഷം ഇയാളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
എന്‍സിപി എംഎല്‍എയായിരുന്ന രമേശ് കദം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ മത്സര രംഗത്ത് ഇറങ്ങുന്നത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 ന് തന്നെ ഫലവും പുറത്ത് വരും.