ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് വീര്‍ സവര്‍ക്കര്‍ ഭാരതരത്‌ന അര്‍ഹിക്കുന്നുവെന്ന് ഗാന്ധിയനായ അണ്ണാ ഹസാരെ. ഈ തീരുമാനത്തിനെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയമാണെന്നും ഹസാരെ പറയുന്നു. രാജ്യത്തിന് വേണ്ടിയാണ് സവര്‍ക്കര്‍ ജയിലില്‍ കിടന്നത്. രാജ്യത്തിനായി ത്യാഗം ചെയ്തവര്‍ക്ക് ഭാരതരത്‌ന നല്‍കണം. രാഷ്ട്രീയ നേട്ടത്തിനായി സവര്‍ക്കറെ ഉപയോഗിക്കരുതെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെതിരെ വന്‍ തോതിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്ന ചോദ്യവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി അണ്ണാ ഹസാരെ രംഗത്ത് വന്നിരിക്കുന്നത്.
സവര്‍ക്കറുടെ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ സവര്‍ക്കറോട് യാതൊരു എതിര്‍പ്പുമില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍സിംഗും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹണ്ണാ ഹസാരെയുടെ പരാമര്‍ശം.
Discussion about this post