ചെന്നൈ: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ കല്‍ക്കി ആശ്രമങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കഴിഞ്ഞ മൂന്നുദിവസമായി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 500 കോടി രൂപയുടെ സാമ്പാദ്യത്തിന്റെ രേഖകള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളും ഓഫീസുകളും മകന് കൃഷ്ണയുടെയും വീടുകളിലും ഉള്‍പ്പെടെ 40 ഇടങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 43.9 കോടി രൂപയും 2.5 ദശലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന വിദേശ കറന്‍സിയും പിടിച്ചെടുത്തു.
25 കോടി രൂപയുടെ സ്വര്‍ണ-വജ്രാഭരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭൂമിവില്പന നടത്തിയതിന്റെ ഒട്ടേറെ രേഖകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. റിയല്‍ എസ്റ്റേറ്റ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കല്‍ക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്.
Discussion about this post