റായ്ബറേലി: ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പത്ത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി. ഉത്തര്‍പ്രദേശ് റായ്ബറേലി പ്രത്യേക പോക്സോ കോടതിയാണ് പത്ത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ് ചരിത്ര റെക്കോര്‍ഡ് നേടിയത്. കഴിഞ്ഞ മാനം 17ന് വീട്ടില്‍ തനിച്ചായിരുന്ന ആറുവസയുകാരിയെ പ്രതിയായ രാം മിലാന് ലോദി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പ്രതിയെ രണ്ട് ദിവസം കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് പോക്സോ കോടതിയില്‍ വിചാരണ ആരംഭിച്ചു. 10 ദിവസം കൊണ്ട് വിധി പറഞ്ഞ കോടതി പ്രതിക്ക് ജീവപര്യന്തം തടവും 22,000 രൂപ പിഴയും അടയ്ക്കാന്‍ ശിക്ഷ വിധിച്ചു. പിഴതുക പീഡനത്തിനിരയായ കുട്ടിയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും വിനിയോഗിക്കണമെന്ന് ജഡ്ജി വിജയ് പാല് വിധിയില്‍ നിര്‍ദേശിച്ചു. ഇതേ രീതിയില്‍ മറ്റൊരു കേസില്‍ ഔരൈയാ കോടതി 16 ദിവസം കൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു.
Discussion about this post