ശ്രീനഗര്‍; ദേശവിരുദ്ധ പ്രസ്താവനകളൊട്ടിച്ച ആപ്പിളുകള്‍ കാശ്മീര്‍ വിപണിയില്‍ എത്തിയ സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
പാകിസ്താന് സിന്ദാബാദ്, ഐ ലൗ ബുര്‍ഹാന്‍ വാനി, വീ വാണ്ട് ഫ്രീഡം തുടങ്ങിയ പ്രസ്താവനകള്‍ പതിപ്പിച്ച ആപ്പിളുകളാണ് ജമ്മുവില്‍ കഴിഞ്ഞ ദിവസം വിപണിയിലെത്തിയത്. സംഭവത്തിനു പിന്നില്‍ പാക് ഭീകരവാദികളാണെന്നാണ് പ്രാഥമിക നിഗമനം. കത്വ, ജമ്മു എന്നീ ഭാഗങ്ങളിലാണ് ഇത്തരം ആപ്പിളുകള്‍ വിപണിയിലെത്തിയത്.
രാജ്യ വിരുദ്ധ സന്ദേശങ്ങളടങ്ങിയ ആപ്പിള്‍ പെട്ടി ജമ്മുവിലെ ഒരു വ്യാപാരിയ്ക്കാണ് ആദ്യം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചതായി കത്വ പോലീസ് സ്റ്റേഷന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സഞ്ജീവ് ചിബ് പറഞ്ഞു .
കാശ്മീരില്‍ നിന്നുമാണ് ആപ്പിള്‍ പെട്ടികള്‍ ജമ്മുവിലേയ്ക്ക് അയച്ചിരിക്കുന്നത് . താഴ്വരയില് സമാധാനം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അന്വേഷണ സംഘം പറഞ്ഞു.