ന്യൂഡല്‍ഹി: ഇരുമ്പു വേലി ചാടിക്കടന്ന് സിംഹത്തിന്റെ കൂട്ടില്‍ കയറിയെ യുവാവിനെ മൃഗശാല അധികൃതര്‍ രക്ഷിച്ചു. സിംഹവുമായി സംസാരിക്കാന്‍ വേണ്ടിയാണ് താന്‍ ഈ അതിസാഹസികത നടത്തിയതെന്നാണ് യുവാവ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നെഞ്ചിടിപ്പിക്കുന്നതാണ്. ബിഹാര്‍ സ്വദേശി റെഹാന് ഖാനാണ് (28) വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡല്‍ഹി മൃഗശാലയിലെ സിംഹക്കൂട്ടില്‍ കടന്നത്.
സിംഹത്തിന്റെ കൂട്ടിനുള്ളില്‍ ഖാനെ കണ്ട സന്ദര്‍ശകര്‍ വിവരം മൃഗശാലാ അധികൃതരെ അറിയിക്കുകയായിരുന്നു. ജീവനക്കാര്‍ എത്തുമ്പോള്‍ സിംഹത്തിന് മുമ്പിലിരുന്ന് അതിനോട് സംസാരിക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് ഒരുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ സിംഹത്തെ വെടിവെച്ചുമയക്കി ജീവനക്കാര്‍ ഖാനെ രക്ഷപ്പെടുത്തുകയായിരുന്നു.
ശേഷം ഇയാളെ പോലീസിന് കൈമാറി. സിംഹവുമായി സംസാരിക്കാനാണ് കൂട്ടില്ച്ചാടിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പരസ്പരബന്ധമില്ലാതെ സംസാരിക്കുന്ന ഖാന്റെ മനോനില പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post