ന്യൂഡല്‍ഹി: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉംറ തീര്‍ത്ഥാടകര്‍ അടക്കം 35 പേരാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. മദീനയ്ക്ക് സമീപത്തെ ഹിജ്‌റ റോഡിലാണ് അപകടം നടന്നത്.
ഏഷ്യന്‍, അറബ് വംശജരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന് മോഡി ട്വീറ്റ് ചെയ്തു.
അപകടത്തില്‍ അനുശോചിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ അല്‍മനാമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Anguished by the news of a bus crash near Mecca in Saudi Arabia. Condolences to the families of those who lost their lives. Praying for a quick recovery of the injured.
— Narendra Modi (@narendramodi) October 17, 2019