പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ കണ്ടെത്തി; സുരക്ഷ ശക്തം

ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ഗ്രാമങ്ങളുടെ മുകളിലൂടെ ഒരു കിലോ മീറററോളം ദൂരം ഡ്രോണ്‍ സഞ്ചരിച്ചുവെന്നാണ് ജനങ്ങള്‍ നല്‍കുന്ന വിവരം.

ഫിറോസ്പുര്‍: പഞ്ചാബിലെ ജനവാസ മേഖലയില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ കണ്ടെത്തി. ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ഗ്രാമങ്ങളുടെ മുകളിലൂടെ ഒരു കിലോ മീറററോളം ദൂരം ഡ്രോണ്‍ സഞ്ചരിച്ചുവെന്നാണ് ജനങ്ങള്‍ നല്‍കുന്ന വിവരം.

ബിഎസ്എഫിന്റെ ഹെഡ് ക്വാര്‍ട്ടര്‍ ടവര്‍ ലക്ഷ്യം വച്ചാണ് ഡ്രോണ്‍ പറന്നതെന്നാണ് സൂചന. അതേസമയം ഡ്രോണില്‍ നിന്നും ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഒന്നും പതിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്ന് അതിര്‍ത്തി സുരക്ഷ സേന അറിയിച്ചു.

ഈ ആഴ്ച ഇത് നാലാം തവണയാണ് പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നിരീക്ഷണ പറക്കല്‍ നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് ബിഎസ്എഫ് സൈനികര്‍ തിരച്ചില്‍ നടത്തിയെങ്കിലും സംശയത്തക്ക ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. പഞ്ചാബ് അതിര്‍ത്തികളില്‍ സേന തിരച്ചിലും സുരക്ഷയും ശക്തമാക്കി.

Exit mobile version